banner

ഹര്‍ത്താല്‍ നഷ്ടപരിഹാരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുകള്‍ വില്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്


2023 സെപ്തംബർ 23ന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ കഷ്ടനഷ്ടങ്ങൾക്കും പൊതുമുതലിന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. ഹര്‍ത്താല്‍ ദിനം സംഭവിച്ച സാമ്പത്തിക നഷ്ടം പൂരിപ്പിക്കാൻ കാണ്ടുകെട്ടിയ സ്വത്തുകള്‍ വിറ്റഴിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

ഹര്‍ത്താലിനെത്തുടര്‍ന്ന് ക്ലെയിംസ് കമ്മീഷണര്‍ തയ്യാറാക്കിയ കണക്കനുസരിച്ച്, ഏകദേശം 3.94 കോടി രൂപയുടെ നഷ്ടമാണ് ഹര്‍ത്താല്‍ ദിനത്തില്‍ സംഭവിച്ചത്. ഈ തുകയ്ക്ക് അനുപാതമായ രീതിയില്‍ കണ്ടുകെട്ടിയ സ്വത്തുകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

അടുത്ത ആറു ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു. സ്വത്തുക്കള്‍ വിറ്റഴിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലുള്ള സ്വത്തുകള്‍ ആദ്യം, പിന്നീട് സംഘടനയുടെ ദേശീയ, സംസ്ഥാന, ജില്ലാതല, പ്രാദേശികതല നേതാക്കളുടേതായ സ്വത്തുകള്‍ എന്നിങ്ങനെ തരംതിരിച്ച് നടത്തണം എന്നും കോടതി നിര്‍ദേശിക്കുന്നു.

Post a Comment

0 Comments