അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ അറ്റകുറ്റപണി തീർത്ത് പ്രകാശിപ്പിക്കുമെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അജ്മീൻ എം കരുവ. കരാറുകാരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അറ്റകുറ്റപ്പണി തീർത്ത് പ്രകാശിപ്പിക്കുമെന്നും അജ്മീൻ വ്യക്തമാക്കി. അഷ്ടമുടി ലൈവ് ന്യൂസിൻ്റെ വാർത്തയ്ക്ക് പിന്നാലെ അജ്മീൻ ഫോൺ മുഖേനയാണ് വിവരം അറിയിച്ചത്. എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിലും ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് മുൻപ് 3 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പുതിയ ലൈറ്റ് സ്ഥാപിച്ചത് എന്നും കരാറ് പ്രകാരം അറ്റകുറ്റപ്പണികൾ മൂന്നുവർഷം വരെ കമ്പനി നിർവഹിക്കുമെന്നും അജ്മീൻ വ്യക്തമാക്കി. ഇതുപ്രകാരമുള്ള അറ്റകുറ്റപ്പണി ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അഷ്ടമുടി ലൈവ് ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇടപെടൽ.
0 Comments