banner

വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി നല്‍കി; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടല്‍ ഉടമ അറസ്റ്റില്‍


ഗ്രെയിറ്റര്‍ നോയ്ഡ സെക്ടര്‍ 2-ലുള്ള 'ലഖ്‌നോവി കബാബ് പറാത്ത' എന്ന ഹോട്ടലിന്റെ ഉടമ രാഹുല്‍ രാജ്‌വന്‍ഷിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുക്കളുടെ നവരാത്രി ആചാരത്തിന്റെ ഭാഗമായി വ്രതത്തിലായിരുന്ന ഛായ ശര്‍മ എന്ന യുവതി വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തതിനു പകരം ചിക്കന്‍ ബിരിയാണിയാണ് ഹോട്ടലില്‍ നിന്നെത്തിച്ചത്.

ഛായ ശര്‍മ അത് അറിയാതെ കുറച്ച് ഭക്ഷിക്കുകയും പിന്നീട് അതിനുള്ളില്‍ ചിക്കന്‍ പീസുകൾ കണ്ടപ്പോഴാണ് തെറ്റ് തിരിച്ചറിയുന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് അവള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോയിലൂടെ പങ്കുവെച്ചു. വിഡിയോയിലുണ്ടായിരുന്ന ആക്രോശങ്ങളും കണ്ണീരുമാണ് സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍. തന്റെ മതവിശ്വാസത്തെ അവമാനിക്കുന്ന തരത്തില്‍ ആകുവാന്‍ ഇവര്‍ ആരോപിച്ചു.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് രാഹുല്‍ രാജ്‌വന്‍ഷിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഹോട്ടല്‍ ഉടമയുടെ അറസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനമുയരുന്നു. അവിചാരിതമായ തെറ്റിന് ഇങ്ങനെ അറസ്റ്റ് വരെ ചെയ്യേണ്ടിയിരുന്നോ എന്നതാണ് പ്രധാനമായ വാദം. നിയമപരമായ ഏത് വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത് എന്നും ആക്ടിവിസ്റ്റുകള്‍ ചോദിക്കുന്നു.

ചിലര്‍ മതാചാര കാലയളവില്‍ നോൺ-വെജ് ഹോട്ടലില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് തന്നെ ശ്രദ്ധേയമായ തെറ്റാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

إرسال تعليق

0 تعليقات