അഞ്ചാലുംമൂട് : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന ഡിസ്ക് ആൻ്റ് കമൻ്റെഷൻ ബഹുമതിയ്ക്ക് അർഹനായി കടവൂർ സ്വദേശി. പെരിനാട് കടവൂർ കുരുവേലിൽ വീട്ടിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ സി.എ പ്രദീപ് കുമാറാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടെ നിർണ്ണായകമായ പങ്ക് വഹിച്ച പ്രദീപിനെ 2016 ൽ മുഖ്യമന്ത്രിയുടെ ഫയർഫോഴ്സ് മെഡലും 2020ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർഫോഴ്സ് മെഡലും തേടിയെത്തി. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ബഹുമതിയ്ക്ക് കേരളത്തിലെ ചുരുക്കം ചിലർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. സർവ്വീസ് കാലയളവിലെ വിശിഷ്ട സേവനമാണ് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. നേരത്തേ പരവൂരിലടക്കം സേവനമനുഷ്ഠിച്ച പ്രദീപ്കുമാർ ഇപ്പോൾ ചവറ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസറാണ്. ഭാര്യ: കവിതാ പ്രദീപ് മക്കൾ: ഗൗരി പ്രദീപ്, കല്യാണി പ്രദീപ്.
0 Comments