നിലമ്പൂർ : മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഡി.സി.സി. അധ്യക്ഷൻ വി എസ് ജോയ് മുൻതൂക്കത്തിലാണെന്ന് സൂചന. നിലമ്പൂർ മണ്ഡലത്തിൽ രണ്ട് തവണ നടത്തിയ കേന്ദ്ര സർവേകളിലും ജോയ് മികച്ച വിജയം ലഭിച്ചതിനെ തുടർന്ന് സ്ഥാനാർഥിത്വത്തിനുള്ള സാധ്യതയിലേക്ക് കടക്കുകയാണ് കോൺഗ്രസ്.
കേന്ദ്രനേതൃത്വം വിജയസാധ്യതയെ മാത്രമാണ് സ്ഥാനാർഥി നിർണയത്തിലെ ഏക മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രമുഖ നേതാക്കളും വി എസ് ജോയിയുടെ പേരിനെയാണ് പിന്തുണച്ചത്. പി വി അൻവറുമായി ചർച്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വി എസ് ജോയ് ഡിസിസി അധ്യക്ഷനായ ശേഷം ജില്ലയിൽ കോൺഗ്രസിന് ശക്തമായ മുന്നേറ്റം ഉണ്ടാകുകയുണ്ടായെന്നും അദ്ദേഹത്തിന് മുസ്‌ലിം ലീഗുമായും നല്ല ബന്ധം പുലർത്തുന്നതായും വിലയിരുത്തപ്പെടുന്നു. അതിനാൽ ലീഗിന്റെ ഭാഗത്തുനിന്നും ജോയിയുടെ സ്ഥാനാർഥിത്വത്തിന് പ്രതിരോധമുണ്ടാകില്ലെന്ന് വിലയിരുത്തുന്നു.
0 Comments