banner

കർണാടകയിൽ വാഹനാപകടം: ആംബുലൻസുമായി വന്ന മലയാളി യുവാവിനും ബിഎസ്എഫ് ജവാനും ദാരുണാന്ത്യം


വിജയപുര (കർണാടക) : കർണാടകയിലെ വിജയപുരയിൽ ഉണ്ടായ അപകടത്തിൽ മലയാളിയും ബിഎസ്എഫ് ജവാനും മരിച്ചു. കോട്ടയം സ്വദേശി രതീഷ് കെ. പ്രസാദ് (35) ഉം ബൈക്കിൽ സഞ്ചരിച്ച ബിഎസ്എഫ് ജവാൻ മൗനേഷ് റാത്തോഡ് ഉം അപകടത്തിൽ ദാരുണമായി മരണമടഞ്ഞു.

ഡൽഹിയിൽ നിന്ന് വാങ്ങിയ ആംബുലൻസുമായി രതീഷ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. ദേശീയപാത 50ൽ വെച്ച് നിയന്ത്രണം വിട്ട ലോറി ആംബുലൻസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളിലേക്കാണ് ഇടിച്ചതെന്നാണ് വിവരം. ഈ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.

പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

إرسال تعليق

0 تعليقات