banner

കെ സ്മാർട്ട് വഴി സ്മാർട്ടായി സേവനം: അപേക്ഷിച്ച് 6.45 മിനിറ്റിൽ ജനനസർട്ടിഫിക്കറ്റ്, 8.54 മിനിറ്റുകൊണ്ട് മരണരജിസ്ട്രേഷൻ, 23.56 മിനിറ്റിൽ വിവാഹസർട്ടിഫിക്കറ്റും


കെ സ്മാർട്ട് വഴി അപേക്ഷിച്ച് 6.45 മിനിറ്റിനുള്ളിൽ ജനനസർട്ടിഫിക്കറ്റ് നൽകി ഇരിങ്ങാലക്കുട നഗരസഭ. 23.56 മിനിറ്റിനുള്ളിൽ വിവാഹസർട്ടിഫിക്കറ്റ് നൽകി ഗുരുവായൂർ നഗരസഭയും സ്മാർട്ടായി. 8.54 മിനിറ്റുകൊണ്ട് മരണരജിസ്ട്രേഷൻ നടത്തിയ തിരുവനന്തപുരം നഗരസഭയാണ് മരണസർട്ടിഫിക്കറ്റ് നൽകുന്നതിൽ മുന്നിലെത്തിയത്. കെ സ്മാർട്ടിലൂടെ സ്മാർട്ടായ തദ്ദേശസ്ഥാപനങ്ങളെക്കുറിച്ച് തദ്ദേശമന്ത്രി എം.ബി. രാജേഷ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.

2024 ഫെബ്രുവരി 29-ന് ജനനസർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വിതരണംചെയ്യാൻ ഇരിങ്ങാലക്കുട നഗരസഭ ആകെയെടുത്ത സമയം 6.45 മിനിറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ തദ്ദേശസ്ഥാപനം ജനനസർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. തിരുത്തൽ വന്ന അപേക്ഷയായതിനാലാണ് ഇത്രയും സമയമെടുത്തതെന്നും ഇതിലും വേഗത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
താലികെട്ട് കഴിഞ്ഞാൽ വിവാഹം രജിസ്റ്റർചെയ്യാനും സർട്ടിഫിക്കറ്റ് കിട്ടാനും കാത്തുകിടക്കേണ്ട കാലവും അവസാനിച്ചു. 23.56 മിനിറ്റുകൊണ്ട് രജിസ്ട്രേഷൻ സാധ്യമാകുമെന്നാണ് ഗുരുവായൂർ നഗരസഭയുടെ വിവാഹ രജിസ്‌ട്രേഷൻ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗുരുവായൂർ ക്ഷേത്രം. സാധാരണദിവസങ്ങളിൽപ്പോലും 50-ഓളം കല്യാണങ്ങളുണ്ടാകും. ഞായറാഴ്ചകളിലാണെങ്കിൽ നൂറിലേറെയും. ഞായർ ഉൾപ്പെടെ പൊതു അവധി ദിവസങ്ങളിൽപ്പോലും രജിസ്‌ട്രേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭയാണിത്. 

إرسال تعليق

0 تعليقات