banner

എസ്.സി.എസ്.ടി.ഇ.പി.ഡബ്ല്യു.ഒ. കൊല്ലം ജില്ലാ സമ്മേളനം ഇന്ന്; പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും


കൊല്ലം : എസ്.സി.എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ (SCSTEPWO) കൊല്ലം ജില്ലാ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് പെരുമ്പുഴ സർവീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ്, സംസ്ഥാന സെക്രട്ടറി എം.എൻ. ആനന്ദൻ (വയനാട്), സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്രകുമാരി, അനിൽകുമാർ ചിറ്റ, നെടുമ്പന അജയകുമാർ, ജില്ലാ സെക്രട്ടറി ജയപ്രസാദ്, സതീശൻ എന്നിവരും സമ്മേളനത്തിൽ സംസാരിക്കും. SCSTEPWO ജില്ലാ ഘടകത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സമ്മേളന ലക്ഷ്യം.

Post a Comment

0 Comments