കൊല്ലം : കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കത്തിക്കുത്തേറ്റു. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറിയായ ഷാഫി മുരുകാലയത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. അയൽവാസിയായ അൻസാറാണ് ഷാഫിയെ കുത്തിയത്.
കത്തിക്കുത്തിനു ശേഷം അൻസാർ സ്വയം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇരുവരും തമ്മിലുള്ള കുടുംബപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments