banner

തൃക്കരുവയിൽ നിന്ന് വയോധികയെ കാണാതായി; 85 കാരിയെ കാണാതായത് കരുവയിൽ നിന്ന്; എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് കുടുംബം


തൃക്കരുവ : കരുവ അമ്മുമ്മ നട ഭാഗത്ത് നിന്ന് വയോധികയെ കാണാതായി. 85 കാരിയായ കുരീപ്പുഴ കല്ലുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പങ്കജാക്ഷി അമ്മയെയാണ് ഇന്ന് രാവിലെ 8 മണി മുതൽ കാണാതായത്. കരുവ നടുവിലച്ചേരി അമ്മൂമ്മ നടയുടെ ഭാഗത്താണ് ഇവർ താമസിച്ചുവന്നിരുന്നത്. പങ്കജാക്ഷി അമ്മ ഇടയ്ക്കിടെ ഇത്തരത്തിൽ ഇറങ്ങി പോകാറുണ്ടെന്ന് കുടുംബം പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കുടുംബം പറഞ്ഞു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

ഫോൺ നമ്പർ : +91 73562 09872

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ : 0474 2552682

Post a Comment

0 Comments