അഞ്ചാലുംമൂട് : ഇത്തവണയും ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അഷ്ടമുടി ഗവ.ഹയർ സെക്കൻ്ററി സ്കൂളും പരിസരവും ജൂൺ രണ്ടിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി ശുചീകരിച്ചു. കനത്തെ മഴയെ അവഗണിച്ചായിരുന്നു ശുചീകരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്കൂളും പരിസരവും ശുചീകരിക്കുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ്. മേഖല കമ്മറ്റി സെക്രട്ടറി അഖിൽദേവ് മേഖല കമ്മിറ്റിയംഗങ്ങളായ സിദ്ധീഖ്, വേണു മറ്റ് യുണിറ്റ് കമ്മിറ്റിംഗംങ്ങൾ തുടങ്ങിയവരും പി.ടിഎ പ്രസിഡന്റ് ഷിബു ജോസഫും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
0 Comments