banner

അഷ്ടമുടി സ്വദേശിയായ വയോധികൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ച് മരിച്ചു


അഞ്ചാലുംമൂട് : നല്ലില ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് അഷ്ടമുടി സ്വദേശിയായ വയോധികൻ മരിച്ചു. അഷ്ടമുടി മത്തശ്ശേരി പുത്തൻ വീട്ടിൽ ഷാജു സക്കറിയ (73) ആണ് മരിച്ചത്. വെളിയം-കൊല്ലം റൂട്ടിലോടുന്ന ബസാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ ഷാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാൻ പോകുന്നതിനായാണ് ഷാജു വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. നല്ലിലയിൽ അദ്ദേഹത്തിന്റെ മകളുടെ വീടുണ്ട്, അവിടേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ അനുമാനിക്കുന്നു.ഭാര്യ: ഓമന. മക്കൾ: ഷൈനി, ഷൈജു, ഷീജ.

Post a Comment

0 Comments