banner

കത്തോലിക്കാ സഭയുടെ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു; ചിമ്മിനിയിൽ നിന്ന് വെളുത്ത പുക; ഉടൻ 'പ്രഖ്യാപിക്കുമെന്ന് വിവരം

ആകാംശയുടെ കാത്തിരിപ്പിനൊടുവിൽ കത്തോലിക്കാ സഭയുടെ വലിയ ഇടയനെ തെരഞ്ഞെടുത്തു. കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ ആണ് തെരഞ്ഞെടുത്തത്. ഇന്ത്യൻ സമയം വ്യാഴ്യാഴ്ച രാത്രി 9.45 ഓടെയാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നത്. വോട്ടെടുപ്പിലെ നാലാം റൗണ്ടിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. 2005ലെ ബനഡിക്ട് പാപ്പയുടെ തെരഞ്ഞെടുപ്പിന് തുല്യമായ രീതിയിലാണ് ഇന്നും നാലാം റൗണ്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.

89 വോട്ട് അഥവാ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളാണ് ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകുക. നാലാം റൗണ്ട് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സമവായം ആയതോടെയാണ് ബാലറ്റുകൾ കത്തിച്ചത്. ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവന്നത്.

വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുത്തത്. യൂറോപ്പിൽ നിന്നും ഇറ്റലിയിൽ നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാൾമാരുള്ളത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത വോട്ടവകാശമുള്ള കര്‍ദിനാൾമാര്‍.


Post a Comment

0 Comments