മലപ്പുറം : അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരൻ മരിച്ചു. മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീണത്. ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരനാണ് മരണപ്പെട്ട അജ്‌നാസ്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ അരിച്ചാക്കുകൾ നിറച്ച ലിഫ്റ്റ് ഉയർത്തുന്നതിനിടെയാണ് ലിഫ്റ്റ് പൊട്ടിയത്. പത്ത് മീറ്ററോളം ഉയരത്തിൽനിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്.
പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു
%20(7).jpg)
0 Comments