എറണാകുളം : നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. റിമാന്‍ഡില്‍ ആയ സാഹചര്യത്തില്‍ പ്രതികളെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി ആരംഭിക്കാന്‍ നിര്‍ദ്ദേശം. അന്വേഷണവുമായി ബന്ധപ്പെട്ട്. സിഐഎസ്എഫ് എ ഐ ജി കേരളത്തില്‍ തുടരും.
അതേസമയം കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം രംഗത്തെത്തി . കുറ്റവാളികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കൊല്ലപ്പെട്ട ഐവിന്‍ ജിജോയുടെ മാതാവ് റിന്‍സി ആവശ്യപ്പെട്ടു. പഴുതടച്ചുള്ള അന്വേഷണം നടത്തണമെന്ന് പിതാവ് ജിജോയും ആവശ്യപ്പെട്ടു.
നിയമപോരാട്ടവുമായി മുന്നോട്ടു പോകും. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഇനി ഒരമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുത്. കടുത്ത ശിക്ഷ നല്‍കണം. നിയമപോരാട്ടം മകന് വേണ്ടി മാത്രമല്ലെന്നും സമൂഹത്തിന് വേണ്ടിയാണെന്നും കുടുംബം വ്യക്തമാക്കി.
0 Comments