banner

മദ്യപിച്ചു പരസ്യമായി പ്രശ്നം ഉണ്ടാക്കി: പിടിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍


തിരുവനന്തപുരം : വെളളറടയിൽ മദ്യപിച്ച് പൊലീസിനെ മർദിച്ച പ്രതി പിടിയിൽ. മദ്യപിച്ചു പരസ്യമായി പ്രശ്നം ഉണ്ടാക്കിയ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. 

കൂതാളി സ്വദേശിയായ ഷൈജു മോഹൻ(35) നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് വെള്ളറട പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات