കൊല്ലം നഗരത്തിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന ബോട്ട്കോ പമ്പ് ഹൗസിലെ കുഴൽക്കിണർ തകരാറിൽ ആയതിനെ തുടർന്ന് കഴിഞ്ഞ 9 മാസക്കാലമായി താമരക്കുളത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. നിരവധി ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയതിനുശേഷമാണ് ഫെബ്രുവരി മാസത്തിൽ പുതിയ കുഴൽ കിണർ നിർമ്മാണം ആരംഭിച്ചതെങ്കിലും ശാസ്ത്രീയ നിർമ്മാണം കാരണം കുഴൽ കിണർ തകരാറിലായി. തകരാറിലായ കുഴൽ കിണറിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങളൾ ആരംഭിക്കുവാനുള്ള കരാറുകാരുടെ ശ്രമത്തെ ബിജെപി പ്രവർത്തകർ തടയുകയും പുതിയ കുഴൽ കിണർ നിർമ്മാണം ആരംഭിക്കുകയും വേണമെന്ന് കരാറുകാരനോട് ഭൂജല വകുപ്പ് ജില്ലാ ഓഫീസറോടും അറിയിച്ചെങ്കിലും കരാറുകാരൻ അത് നിരസിച്ചതോടെ പ്രതിഷേധവുമായി താമരക്കുളത്തെ പ്രദേശവാസികൾ ആയിട്ടുള്ള അമ്മമാരുമായി ഭൂജല വകുപ്പ് ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ പ്രതിഷേധക്കാർ എത്തുകയും ജില്ലാ ഓഫീസർ ഇൻചാർജ് ശ്രീകുമാറിനെ തടഞ്ഞു വെക്കുകയും ചെയ്തു. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം പ്രതിഷേധത്തിന് നേതൃത്വം നൽകി. തകരാറിലായ കുഴൽ കിണറിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ ബോർവെൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് ഭൂമിക്കടിയിൽ കിടക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ പൊടിച്ചുകളഞ്ഞുകൊണ്ടുള്ള നിർമ്മാണം ആ കുടിവെള്ളം ഉപയോഗിക്കുന്ന താമരക്കുളത്തെ ജനങ്ങളെ മാരക രോഗങ്ങളിലേക്ക് തള്ളിവിടുമെന്നും തൊട്ടടുത്തുതന്നെ മതിയായ സ്ഥലം ഉള്ളപ്പോൾ എന്തുകൊണ്ടാണ് പുതിയ കുഴൽ കിണർ നിർമ്മാണം നടത്താത്തതെന്നും യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം ഉന്നയിച്ചു. തുടർന്ന് പ്രതിഷേധക്കാരായ അമ്മമാരും ആ ആവശ്യത്തിനോട് യോജിച്ചുകൊണ്ട് പ്രതിഷേധമുയർത്തി. തുടർന്ന് കൂടുതൽ അമ്മമാർ വെള്ളം എടുക്കുവാനുള്ള കുടങ്ങളുമായി ഭൂചല വകുപ്പിലേക്ക് എത്തുകയും തുള്ളിക്ക് ഒരു കുടം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കുടം ജില്ലാ ഓഫീസറിന്റെ മേശ പുറത്തുവെക്കുകയും ഓഫീസ് മുറിയിലെ പൈപ്പിൽ നിന്നും കുടിവെള്ളം കുടത്തിൽ ശേഖരിക്കുകയും ചെയ്തു പ്രതിഷേധക്കാർ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ജില്ലാ ഓഫീസർ ഇൻചാർജ്നോട് മേൽ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നു അറിയിച്ചു. ജില്ല ഓഫീസർ ഇൻ ചാർജ് വീഡിയോ കോളിലൂടെ സൂപ്പർൻഡിങ് എൻജിനീയർ വിമലുമായി സംസാരിച്ചു. ഈ മാസം പതിനേഴാം തീയതി പുതിയ കുഴൽകിണർ നിർമ്മാണം അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ ആരംഭിച്ചു . ഏഴു ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് നൽകാമെന്ന് ഉറപ്പ് പ്രതിഷേധക്കാർക്ക് നൽകുകയും. തകരാറിലായ കുഴൽ കിണർ നിർമ്മാണവും ആയിട്ടുള്ള ബന്ധപ്പെട്ട പരാതി നൽകിയാൽ കൃത്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. വാക്കാൽ പോരാ രേഖമൂലം എഴുതി നൽകണമെന്ന് പ്രണവ് താമരക്കുളം അറിയിച്ചതിനെ തുടർന്ന്. രേഖമൂലം ജില്ലാ ഓഫീസർ എഴുതി നൽകി സമരം അവസാനിപ്പിച്ചു. ബിജെപി ടൗൺ ഏരിയ പ്രസിഡൻറ് ശ്രീജ ചന്ദ്രൻ, ബിജെപി മണ്ഡലം സെക്രട്ടറി ചിത്ര, താമരക്കുളം ബൂത്ത് സെക്രട്ടറി ബിജി രാജേഷ്, ഷീജ, ബിജെപി മണ്ഡലം പ്രസിഡൻറ് സൂരജ്, ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ , നേതാക്കളായ ശിവപ്രസാദ്, പളനി, രാജ,
സിനി,മഞ്ജു, ഷീജ, വിജയകുമാരി, അമിത എന്നിവർ പങ്കെടുത്തു.
Press Release: Published as Received
0 Comments