banner

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാൽനട ജാഥയിൽ സംഘർഷം; കെ.സുധാകരന്‍ എംപി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിഞ്ഞു; യൂത്ത് കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷം

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കാല്‍നട യാത്രക്കിടെ സിപിഎം ശക്തികേന്ദ്രമായ മലപ്പട്ടത്ത് വന്‍സംഘര്‍ഷം. സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപത്തുവച്ചാണ് സംഘര്‍ഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച യൂത്ത് കോണ്‍ഗ്രസിന്റെ ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ആദ്യം സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. 

പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി. എന്നാല്‍, സമ്മേളനം അവസാനിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരുക്കേറ്റു. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. 

അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘര്‍ഷം ഉടലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. കെ സുധാകരന്‍ എംപി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സിപിഎം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

Post a Comment

0 Comments