banner

അഞ്ചാലുംമൂട്ടിൽ നാളെ എസ്.ഡി.പി.ഐയുടെ പ്രതിഷേധ സംഗമം; തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും


അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ നാളെ എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ സാമൂഹിക സുരക്ഷയ്ക്ക് വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ അഫ്സൽ ഖാസിമി വിഷയാവതരണം നടത്തും. നേതാക്കളായ നുജുമുദ്ധീൻ അഞ്ചുമുക്ക്, സിഎ സാദിഖ്, ബിനോയി അബ്ദുസ്സലാം, കൃഷ്ണേന്ദു, നസീറ അനസ്, ഹുസൈൻ നീരാവിൽ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

0 Comments