Iklan

Iklan

,

Iklan

Video

വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം…!, പെരുമാറ്റത്തിൽ അധികൃതർക്ക് സംശയം തോന്നിയതോടെ പരിശോധന; പ്രതികൾ പിടിയിൽ

SPECIAL CORRESPONDENT
, Friday, May 30, 2025 WIB Last Updated 2025-05-30T15:37:28Z

വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. പത്ത് കിലോയിലധികം കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. വിമാനത്താവളത്തിലേക്ക് പ്രതികൾ മൂന്ന് പേരും എത്തിയപ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അധികൃതർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ഇവരോട് റെഡ് ചാനൽ വഴി മാറാൻ പറയുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു.

ഇവർ ഏഷ്യൻ വംശജരാണ്. ജനറൽ ‍ഡയറക്ടറേറ്റ് ഓഫ് ക്രമിനൽ ഇൻവസ്റ്റി​ഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ മയക്കുമരുന്ന് വിരുദ്ധ ‍ഡയറക്ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് എയർപോർട്ട് അഫയേഴ്സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ല​ഗേജുകൾ പരിശോധിച്ചപ്പോൾ അതിൽ ഭക്ഷണം സൂക്ഷിക്കുന്ന ചെറിയ കണ്ടയ്നറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത മയക്കുമരുന്ന് അധികൃതർ കണ്ടുകെട്ടുകയും കേസ് ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറുകയും ചെയ്തു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ രാജ്യത്തിനകത്തുനിന്ന് പിടികൂടുകയും ഇവരിൽ നിന്ന് ഹെറോയ്ൻ കണ്ടെത്തുകയും ചെയ്തു.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents