Iklan

Iklan

,

Iklan

Video

സുഹൃത്തിൻ്റെ മകന്റെ മാമോദീസ ചടങ്ങിനിടെ ഗുണ്ടകൾ ഏറ്റുമുട്ടി...!, ഭായി നസീറിനും തമ്മനം ഫൈസലിനും എതിരെ ഉൾപ്പടെ 10 പേർക്കെതിരെ കേസ്; സംഭവം ഇന്നലെ

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T08:59:38Z

കൊച്ചി : മരടിൽ മാമോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭായി നസീർ,തമ്മനം ഫൈസൽ എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാമോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ഇന്നലെയായിരുന്നു സംഭവം. സുഹൃത്തിൻ്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകൾ. ഇതിനിടെയുണ്ടായ ചെറിയ വാക്കു തർക്കം പിന്നീട് വലിയ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇരുകൂട്ടരും കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്ലാത്തതിനാൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിൻ്റെയടക്കം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കേസെടുത്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents