Iklan

Iklan

,

Iklan

Video

കുടിയേറ്റ വിഷയങ്ങളെ ചൊല്ലിയുള്ള തർക്കം...!, ലോസാഞ്ചലസ് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ ന്യൂസ് റിപ്പോർട്ടറിന് നേരെ ബുള്ളറ്റ് പ്രയോ​ഗം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T15:33:57Z

കാലിഫോർണിയ : ലോസാഞ്ചലസ് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഓസ്‌ട്രേലിയൻ ന്യൂസ് റിപ്പോർട്ടറിന് റബ്ബർ ബുള്ളറ്റ് കൊണ്ട് പരിക്ക്. ഓസ്‌ട്രേലിയൻ9 ന്യൂസ് റിപ്പോർട്ടറായ ലോറൻ ടോമാസിക്കിനാണ് പരിക്കേറ്റത്. വെടിവയ്ക്കുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥ ലോറൻ ടോമാസിയെയും അവരുടെ ക്യാമറ ഓപ്പറേറ്ററെയും ലക്ഷ്യം വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളൾ പുറത്തു വന്നിട്ടുണ്ട്.

കാലിൽ വെടിയേറ്റ ടോമാസി വേദനയോടെ പെട്ടെന്ന് നിലവിളിച്ച് മാറുന്നതുംപുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് ടോമാസി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ലോസാഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരം നൽകിയിരുന്നു

കുടിയേറ്റ വിഷയങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ഓസ്ട്രേലിയയിൽ കലാപത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതോടെയാണ് ഞായറാഴ്ച ലോസാഞ്ചലസിൽ സംഘർഷം കൂടിയതും ഇതെത്തുടർന്ന് സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്. കാലിഫോർണിയ ഗവർണറുടെ എതിർപ്പുകളെ അവഗണിച്ചാണ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരെ ഒതുക്കാൻ 2,​000ത്തോളം സൈനികരെ വിന്യസിച്ചത്.

സുരക്ഷാ സേനംഗങ്ങൾ കുതിരപ്പുറത്ത് തെരുവുകളിൽ പട്രോളിംഗ് നടത്താനും, മുഖംമൂടി ധരിച്ച പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്യാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ലത്തീൻ വംശജർ കൂടുതലുള്ള നഗരത്തിൽ ഡസൻ കണക്കിന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനെതിരെയാണ് ഫെഡറൽ ഏജന്റുമാർ ഫ്ലാഷ്-ബാംഗ് ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ച് ഏറ്റുമുട്ടിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents