banner

തൃക്കരുവ പഞ്ചായത്തിൽ തെരുവ്നായശല്യത്തിനും തെരുവിളക്ക് പ്രശ്നത്തിനുമെതിരെ ബിജെപി പ്രവർത്തകരുടെ സായാഹ്ന ധർണ


തൃക്കരുവ പഞ്ചായത്തിൽ വർധിച്ചുവരുന്ന തെരുവ്നായശല്യവും പ്രവർത്തനരഹിതമായ തെരുവിളക്കുകളും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വിവിധ മേഖലകളിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. പ്രാക്കുളം ഗോസ്തലക്കാവിൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് സന്തോഷ് സരോവരം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അജയൻ മകരവിളക്ക് അധ്യക്ഷനായിരുന്നു. പ്രാക്കുളം ചന്തമുക്കിൽ നടന്ന ധർണ വാർഡ് മെമ്പർ മഞ്ജു ആലയത്ത് ഉദ്ഘാടനം ചെയ്തു. അഷ്ടമുടി മുക്കിൽ ബിജെപി ജനറൽ സെക്രട്ടറി രാധാകൃഷ്ണനും, അഷ്ടമുടി വള്ളക്കടവിൽ വാർഡ് മെമ്പർ സുജിത്തും ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.

Post a Comment

0 Comments