Iklan

Iklan

,

Iklan

Video

കാണാതായിട്ട് രണ്ടാഴ്ച...!, കൊല്ലത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി

SPECIAL CORRESPONDENT
, Tuesday, June 10, 2025 WIB Last Updated 2025-06-10T15:25:07Z

കൊല്ലം : കാണാതായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം ഇടവട്ടം ഹരിവിലാസത്തിൽ മണിയാണ് (58) മരിച്ചത്.

കൊല്ലം എഴുകോൺ കൈതക്കോട് ആണ് സംഭവം. സിപിഎം പൊരിയിക്കൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മേയ് 15 മുതൽ മണിയെ കാണാനില്ലെന്ന പരാതിയിൽ ഏഴുകോൺ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

വിവാഹിതനായ മണി കുറച്ചുദിവസമായി വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് ഏറെ അകലെയല്ലാത്ത പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്.

വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വീട് തുറന്നുനോക്കിയപ്പോൾ മണിയുടെ ഫോണും കണ്ണടയും ചെരുപ്പും വീടിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നിലവിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents