Iklan

Iklan

,

Iklan

Video

കോണ്‍ഗ്രസ് ഓഫീസില്‍ സി.പി.എം. പതാക സ്ഥാപിച്ചു...!, മോഹന്‍കുമാറും സി.പി.എം. പ്രാദേശിക നേതാക്കളും ചേര്‍ന്ന് പതാക സ്ഥാപിച്ചത് പൊലീസ് പൂട്ടിയ വാതില്‍ പൊളിച്ച്

SPECIAL CORRESPONDENT
, Tuesday, June 17, 2025 WIB Last Updated 2025-06-17T05:33:42Z

പാലക്കാട് : പാലക്കാട് കോട്ടായില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കയറി സി.പി.എം. പ്രവര്‍ത്തകര്‍ സിപിഎം പതാക സ്ഥാപിച്ചു. കോണ്‍ഗ്രസ് വിട്ട കോട്ടായി മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാറും സി.പി.എം. പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് പൊലീസ് പൂട്ടിയ വാതില്‍ പൊളിച്ച് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറിയത്. കോണ്‍ഗ്രസ് കൊടിമരം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷം സി.പി.എം. പതാകയും ഫ്‌ളക്‌സും വെച്ചു. പാര്‍ട്ടി ഓഫീസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് നേരത്തെ പൊലീസ് ഓഫീസ് പൂട്ടിയിരുന്നു.

സംഭവത്തിനുപിന്നാലെ പാലക്കാട് കോട്ടായിയില്‍ രാത്രി വൈകിയും പ്രതിഷേധമുണ്ടായി. പോലീസ് കാവല്‍ നില്‍ക്കെയാണ് സി.പി.എം., ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസില്‍ അതിക്രമം നടത്തിയിരിക്കുന്നതെന്നും ഡി.വൈ.എസ്.പി ഒത്താശ ചെയ്തുകൊടുത്തെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ ആരോപിച്ചു. പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം. കയ്യേറിയ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents