banner

പരസ്പരം കൈകോർത്ത് പിടിച്ച് റിങ്കുവും പ്രിയയും...!, കണ്ണീരണിഞ്ഞ് പ്രിയ; റിങ്കു സിം​ഗിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്

ലഖ്‌നൗ : ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അഭിഭാഷകയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് ഭാവി വധു. ലഖ്‌നൗവിലെ ‘ദി സെൻട്രം’ ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്.

വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പരസ്പരം കൈകോർത്ത് പിടിച്ചാണ് റിങ്കുവും പ്രിയയും ഹാളിലെത്തിയത്. വേദിയിൽ കയറിയ ഉടനെ പ്രിയ സരോജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം.

ചടങ്ങിന് മുൻപ് റിങ്കു സിം​ഗും കുടുംബവും യുപിയിലെ ചൗധേര വാലി വിചിത്ര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്രിക്കറ്റിൽ നിന്നും രാഷ്‌ട്രീയത്തിൽ നിന്നും നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

വെജിറ്റേറിയൻ ഭക്ഷണമാണ് അതിഥികൾക്ക് വിളംബിയത്. മുന്നൂറ് പേർ‌ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ.

ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ജയാ ബച്ചൻ, ശിവ്പാൽ യാദവ്, പ്രവീൺ കുമാർ,രാജീവ് ശുക്ല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്ത്യൻ ടി20 ടീമിന്റെ ഭാ​ഗമായ റിങ്കു ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഇത്തവണ താരം 14 മത്സരങ്ങളിൽ നിന്ന് 206 റൺസ് നേടിയിരുന്നു.

إرسال تعليق

0 تعليقات