banner

ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു...!, അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ; കാറിന്റെ ഡോർ ശരിയായി ലോക്ക് ആയില്ലെന്ന് വിവരം

മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. മലപ്പുറം വെങ്ങര അരിക്കുളത്ത് ആണ് സംഭവം. അപകടത്തിൽ നിന്ന് രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് വിവരം.

ഇന്നലെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാർ വേ​ഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു.

ഈ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു. പിന്നാലെ ഒരാൾ കൂടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിൽ നിന്ന് തെറിച്ചുവീണവർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടില്ല.

കാറിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി തെറിച്ചുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

إرسال تعليق

0 تعليقات