banner

കൊല്ലത്ത് ടീപ്പോയിയിലെ ചില്ല് തകർന്ന് കാലിൽ തുളച്ചുകയറി...!, അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം


കൊല്ലം : ടീപ്പോയിയിലെ ചില്ല് തകർന്ന് കാലിൽ തുളച്ചുകയറി രക്തം വാർന്നതിനെ തുടർന്ന് അഞ്ച് വയസ്സുകാരൻ മരണപ്പെട്ടു. കുമ്പളം സ്വദേശികളായ സുനീഷ്- റൂബി ദമ്പതികളുടെ മകൻ എയ്ദനാണ് മരിച്ചത്. സംഭവസമയത്ത് വീട്ടിൽ എയ്ദനും അമ്മ റൂബിയും മാത്രമാണ് ഉണ്ടായിരുന്നത്. 

കുട്ടിയെ സ്വീകരണമുറിയിൽ ഇരുത്തി കുളിക്കാൻ പോയ റൂബി തിരിച്ചെത്തിയപ്പോൾ എയ്ദനെ മുറിവേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെ. വാതിൽ തുറക്കാൻ ടീപ്പോയി നീക്കുന്നതിനിടെ എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ല് പൊട്ടി താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ഉടൻ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات