Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു...!, കൊലപ്പെടുത്തിയത് കഴുത്തിലും വയറ്റിലും കത്രിക കൊണ്ട് കുത്തി; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതം

SPECIAL CORRESPONDENT
, Friday, June 20, 2025 WIB Last Updated 2025-06-20T13:46:46Z

കൊല്ലം : കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ആറ്റിനു കിഴക്കേക്കര സ്വദേശിനി രേണുക (39)യെ ഭർത്താവ് സനുകുട്ടൻ കുത്തിക്കൊലപ്പെടുത്തി. സംശയരോഗത്തിന്റെ പശ്ചാത്തലത്തിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. 

കഴുത്തിലും വയറ്റിലും കത്രിക കൊണ്ട് കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രേണുക, തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെട്ടു.

കുട്ടികളുടെ മുന്നില്‍ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. 

ഉടന്‍ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടന്‍ കൊലനടത്തിയതിന് ശേഷം കാടിനുള്ളില്‍ ഓടിയൊളിച്ചതായി നാട്ടുകാര്‍ പറയുന്നു.

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയായ സനുകുട്ടൻ ഒളിവിലാണ്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents