Iklan

Iklan

,

Iklan

Video

മുഖ്യമന്ത്രിയുടെ വാക്ക് വെറും വാക്കായി...!, ബലാത്സം​ഗം ചെയ്തുകൊന്ന ആറു വയസ്സുകാരിക്ക് നീതി തേടി കുട്ടിയുടെ അച്ഛൻ

SPECIAL CORRESPONDENT
, Monday, June 30, 2025 WIB Last Updated 2025-06-30T05:27:39Z

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയിട്ട് നാലു വർഷം. പ്രതിയെന്ന് കണ്ടെത്തിയ അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഒന്നര വർഷം കഴിഞ്ഞിട്ടും തുടർ നടപടിയൊന്നുമില്ലെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു.മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ നൽകിയ ഉറപ്പുകളൊക്കെ പാഴ് വാക്കായെന്നും അച്ഛൻ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് പ്രതി അർജുനോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതൽതന്നെ ആരോപണം ഉയർന്നിരുന്നു. അർജുൻ ഡി.വൈ.എഫ്.​ഐ പ്രവർത്തകനായതിനാൽ പൊലീസ് നേരാംവണ്ണം അന്വേഷിച്ചിരുന്നില്ലെന്നും പട്ടികജാതിക്കാരനല്ലാത്ത പ്രതി​യെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ഹൈകോടതിയെ വ​രെ സമീപിച്ചിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents