Iklan

Iklan

,

Iklan

Video

സഹോദരന്‍റെ ഭാര്യയെ വീട്ടിലാക്കാൻ പോകുന്നതിനിടെയുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

SPECIAL CORRESPONDENT
, Thursday, June 26, 2025 WIB Last Updated 2025-06-26T15:22:12Z

തിരൂർ : തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32) വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 20) രാവിലെ 7:30-ന് തൃശൂർ നെല്ലിക്കുന്നത്ത് വച്ചുണ്ടായ അപകടത്തിലാണ് അനീഷ് ബാബുവിന് ഗുരുതരമായി പരിക്കേറ്റത്.

വിദേശത്തേക്ക് പോകുന്ന സഹോദരനെ കോഴിക്കോട് എയർപോർട്ടിൽ ഇറക്കിയ ശേഷം സഹോദരന്റെ ഭാര്യ രഹനയെ തൃശൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകവേ, എതിർവശത്തുനിന്ന് വന്ന ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ രഹന നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ, കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്റെ മകൻ പ്രവീണിന് കാലിനും മുഖത്തിനും ഗുരുതര പരിക്കേറ്റു. പ്രവീൺ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ നാട്ടുകാർ അനീഷ് ബാബുവിനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ അനീഷ് ഇന്നലെ (ജൂൺ 25) വൈകിട്ട് 5 മണിയോടെ മരണപ്പെട്ടു. പെയിന്റിങ് തൊഴിലാളിയായിരുന്ന അനീഷിന്റെ വിയോഗം പ്രദേശവാസികൾക്കിടയിൽ ദുഃഖം വിതച്ചിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents