തിരുവനന്തപുരം : കേരളത്തിൽ ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. ഈ ആഴ്ച്ച സംസ്ഥാനത്ത് കാലവർഷം സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ കഴിഞ്ഞ് കാലവർഷക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു
കാലവർഷകാറ്റിന്റെ ശക്തി കുറഞ്ഞതിനെ തുടർന്നാണ് സമീപ ദിവസങ്ങളിൽ കാലവർഷം ദുർബലമാകാൻ കാരണമായത്. കാലവർഷക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ സംസ്ഥാനത്ത് ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഇടയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
0 تعليقات