Iklan

Iklan

,

Iklan

Video

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണു; ഗ്ലാസ് തകർന്നു, ആർക്കും പരിക്കില്ല

SPECIAL CORRESPONDENT
, Sunday, June 08, 2025 WIB Last Updated 2025-06-08T10:01:57Z


കൊച്ചി : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുകളിൽ ചക്ക വീണ് ഗ്ലാസ് തകർന്നു.

കോതമംഗലം ഡിപ്പോ‌യുടെ ആർ എസ് ഇ 34 ബസിന്റെ മുൻഭാഗത്തെ ഗ്ലാസാണ് ചക്ക വീണ് തകർന്നത്.

ഓടക്കാലിയിൽ വച്ച് ഇന്നലെ വെെകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം,​ കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റിരുന്നു.

പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രെെവർക്കാണ് കൂടുതൽ പരിക്കേറ്റത്.

‘കർണാടക ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷമം നടത്തിവരികയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents