Iklan

Iklan

,

Iklan

Video

ധനകാര്യ സ്ഥാപനങ്ങളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, June 30, 2025 WIB Last Updated 2025-06-30T07:05:31Z

കായംകുളം : ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ ധനകാര്യ സ്ഥാപനങ്ങളിലും പോസ്റ്റ് ഓഫീസുകളിലും തുടർച്ചയായ മോഷണവും മോഷണശ്രമങ്ങളും നടത്തിയ പ്രതിയെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വേളിനെല്ലൂർ പഞ്ചായത്തിലെ ഓയൂർ നസീർ മൻസിലിൽ നവാസ് (45) ആണ് പോലീസിന്റെ പിടിയിലായത്.

സ്വന്തം വാഹനം ഉപയോഗിക്കാതെ രാത്രികാലങ്ങളിൽ ബസിൽ സഞ്ചരിച്ച് പ്രത്യേക രീതിയിൽ മോഷണം നടത്തിവന്ന നവാസിനെ അന്വേഷണ സംഘം സൂക്ഷ്മ നിരീക്ഷണത്തിലൂടെ തന്ത്രപരമായി പിടികൂടി. കരീലക്കുളങ്ങര, കൊല്ലം ചാത്തന്നൂർ, കോട്ടയം ഗാന്ധിപുരം പോലീസ് സ്റ്റേഷൻ പരിധികളിൽ സമാനമായ മോഷണങ്ങൾക്ക് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents