Iklan

Iklan

,

Iklan

Video

അഞ്ചാലുംമൂട്ടിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവം...!, അറസ്റ്റിലായത് അവധിക്ക് നാട്ടിലെത്തിയ സൈനികൻ; കൂടുതൽ വിവരങ്ങൾ

SPECIAL CORRESPONDENT
, Thursday, June 26, 2025 WIB Last Updated 2025-06-26T06:26:10Z

കൊല്ലം : കുരീപ്പുഴ ഐക്കര മുക്കിൽ വീട്ടമ്മയുടെ അഞ്ച് പവൻ സ്വർണമാല പൊട്ടിച്ച കേസിൽ സൈനികനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് (33) ആണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ, കുരീപ്പുഴ സ്വദേശിനി പ്രീതാകുമാരിയുടെ താലി അടങ്ങിയ സ്വർണമാലയാണ് മോഷ്ടിക്കപ്പെട്ടത്. സ്കൂട്ടറിൽ എത്തിയ ഷെഫീഖ് വഴി ചോദിക്കുന്നതിന്റെ മറവിൽ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ആഘാതത്തിൽ റോഡിൽ വീണ പ്രീതാകുമാരിക്ക് പരിക്കേറ്റിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെസ്റ്റ് ബംഗാളിൽ കരസേനയിൽ ക്ലാർക്കായി ജോലി ചെയ്യുന്ന ഷെഫീഖ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. ജൂലൈ 5ന് മടങ്ങിപ്പോകാനിരിക്കെയാണ് കവർച്ച നടത്തിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents