Iklan

Iklan

,

Iklan

Video

ജർമനിയിൽ മലയാളി വിദ്യാർത്ഥി താമസ സ്ഥലത്ത് മരിച്ച നിലയിൽ

SPECIAL CORRESPONDENT
, Wednesday, June 25, 2025 WIB Last Updated 2025-06-25T16:01:35Z

കോട്ടയം : ജർമനിയിൽ മലയാളി വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജോപ്പൻ എന്ന് വിളിക്കുന്ന അമൽ റോയി(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതായി സ്ഥിരീകരിക്കാവുന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. 

ഏറ്റുമാനൂർ കാണാക്കരി കാട്ടെത്തിയേൽ റോയിയുടെ മകനായ അമൽ റോയി, തിങ്കളാഴ്ച രാത്രി മരിച്ചതായി വീട്ടിലെ ഏജൻസി അറിയിച്ചതിനെ തുടർന്നാണ് കുടുംബം വിവരമറിഞ്ഞത്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഏജൻസി സ്കൂൾ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.

വിവരമറിഞ്ഞ കുടുംബം ഏറ്റുമാനൂർ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് പോലീസ് ജർമൻ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ജർമൻ അധികൃതർ നൽകിയ പ്രാഥമിക വിവരമനുസരിച്ച്, അമൽ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents