ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഞാറയ്ക്കല്‍ സുനിലിന്‍റെ അകാലത്തിലുള്ള നിര്യാണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അനുശോചനം അറിയിച്ചു. പ്രാദേശിക തലത്തിലുള്ള ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കാണുന്നതില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സജീവ പൊതുപ്രവര്‍ത്തകനായിരുന്നു.
ആര്‍.എസ്.പി യുടെയും ഐക്യജനാധിപത്യ മുന്നണിയുടെയും സംഘടനാരംഗത്തും സമര രംഗത്തും നേതൃത്വം നല്‍കി പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കൊല്ലത്തെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഞാറയ്ക്കല്‍ സുനിലിന്‍റെ വേര്‍പാട് പാര്‍ട്ടിക്കും മുന്നണിക്കും പൊതുസമൂഹത്തിനും നഷ്ടമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
0 تعليقات