അഞ്ചാലുംമൂട് : ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ ഞാറയ്ക്കൽ സുനിലിന്റെ അകാല വിയോഗത്തിൽ ആർ.എസ്.പി. തൃക്കരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ എം.എൽ.എ.യും ആർ.എസ്.പി. മുതിർന്ന നേതാവുമായ എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഞാറയ്ക്കൽ സുനിൽ ദീർഘവീക്ഷണത്തോടെ സംഘടനാ പ്രവർത്തനങ്ങൾ നടത്തിയ നേതാവായിരുന്നുവെന്നും, പാർട്ടിക്കും തന്നെ സമീപിക്കുന്നവർക്കും ഏറെ സഹായിയായ വ്യക്തിയായിരുന്നുവെന്നും എ.എ. അസീസ് പറഞ്ഞു. "പകരക്കാരനില്ലാത്ത ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്" അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവ് കോയിവിള രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ.എസ്.പി. മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. സുനിൽ, സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ഡോ. ചന്ദ്രശേഖരക്കുറുപ്പ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രാക്കുളം സുരേഷ്, സി.പി.എം. നേതാവ് ടി.എസ്. ഗിരി, ബി.ജെ.പി. നേതാവ് സതീഷ് കുമാർ, സി.പി.ഐ. നേതാവ് ബിജു കുമാർ, കോൺഗ്രസ് നേതാവ് പുന്തല മോഹനൻ, ആർ.എസ്.പി. അസിസ്റ്റന്റ് സെക്രട്ടറി ഇടവനശ്ശേരി സുരേന്ദ്രൻ, ആർ.എസ്.പി. എൽ.സി. സെക്രട്ടറി ബി. മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
0 تعليقات