പാലക്കാട് : പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മങ്കരയിലാണ് സംഭവം. മുട്ടിക്കുളങ്ങര KAP 2nd ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കെ.ആർ അഭിജിത്ത് ആണ് മരിച്ചത്.
മങ്കര റെയിൽവെ പൊലീസ് സ്റ്റേഷന് സമീപത്തു ഇന്നലെ വൈകിട്ടാണ് അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ വിയൂർ സ്വദേശിയാണ് അഭിജിത്ത്.
മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ജൂൺ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ പോയി ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും ബസ് കയറി തിരികെയത്തിയിരുന്നു.
തുടർന്ന് മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. പിന്നാലെ രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments