Iklan

Iklan

,

Iklan

Video

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ അറിയിപ്പുകൾ

SPECIAL CORRESPONDENT
, Friday, June 20, 2025 WIB Last Updated 2025-06-20T16:37:20Z

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി യോഗവും വായനദിനാചരണവും

  സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഉല്ലാസ് -ന്യൂ ഇന്ത്യ ലിറ്ററസി പരിപാടിയുടെ കോര്‍പറേഷന്‍തല സംഘാടകസമിതി യോഗവും വായനദിനാ ചരണവും കോര്‍പ്പറേഷന്‍ ഹാളില്‍ മേയര്‍ ഹണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. കെ. പി സജിനാഥ് വായനദിന പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ എം. പുഷ്പാന്‍ഗദന്‍, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, അസി. കോ-കോര്‍ഡിനേറ്റര്‍ ബി. സജീവ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജാത മണികണ്ഠന്‍, റിസോഴ്‌സ് പേഴ്‌സണ്‍ സരോജന്‍ ഡി, പ്രേരക് രാജാമണി എന്നിവര്‍ സംസാരിച്ചു. 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് : ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ജൂണ്‍ 21ന്

ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ്  ഇന്ന് (ജൂണ്‍ 21) രാവിലെ ഒന്‍പതിന്  തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസില്‍  നടക്കും.

ജില്ലയില്‍ നിന്നും പരാതികള്‍ നല്‍കിയിട്ടുള്ളവരെയാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്. 37 പരാതികളാണ് ജില്ലയില്‍നിന്നുള്ളത്. ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം  സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക.

വായനാദിനം ആചരിച്ചു

നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളും റൈസിംഗ് കൊട്ടിയവും  സംയുക്തമായി വായനദിനാഘോഷം സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍  കിരണ്‍ നാരായണന്‍  ഉദ്ഘാടനം ചെയ്തു.  വായനാദിന ക്വിസും നൃത്തവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  വൈ. ജൂഡിത്ത് ലത, പിടിഎ  പ്രസിഡന്റ്  മുഹമ്മദ് റിയാസ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ ജോയല്‍, റൈസിംഗ് കൊട്ടിയത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഐ.ടി.ഐ പ്രവേശനം

 ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകളുടെ   പരിശോധന   സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍  ഹാജരായി  ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് https://det.kerala.gov.in  https://itiadmissions.kerala.gov.in    ഫോണ്‍: 0474-2712781.

താല്‍കാലിക നിയമനം

പട്ടികജാതി വികസന വകുപ്പ് ജ്വാല ലീഗല്‍സെല്ലിന്റെ  പ്രവര്‍ത്തനത്തിനായി   ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍  താത്കാലിക നിയമനം നടത്തും.  യോഗ്യത: നിയമ ബിരുദം, അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ജില്ലയില്‍ നിന്നുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.   പ്രായപരിധി: 21-40 വയസ്. ഒരു വര്‍ഷത്തേക്കാണ് നിയമനം.  ജാതി,  വിദ്യാഭ്യാസം, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 നകം ജില്ലാ പട്ടികജാതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0474 2794996.

ധനസഹായം/സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ഷേമബോര്‍ഡ്, ജില്ലാ ഓഫീസിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക്   എസ്.എസ്.എല്‍.സി പഠന സഹായത്തിന്   ജൂലൈ ഒന്ന് മുതല്‍ 31 വരേയും, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിന്  ഓഗസ്റ്റ് 31 വരേയും, ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്   കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരേയും കോഴ്‌സ്  ആരംഭിച്ചിട്ടുണ്ടെങ്കില്‍   45 ദിവസത്തിനകവും  ജില്ലാക്ഷേമനിധി ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന്   ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അപ്രന്റ്റിസ് ക്ലര്‍ക്ക് നിയമനം

   ഓച്ചിറ, വെട്ടിക്കവല, കുളക്കട ഐ.റ്റി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരെ ഒരുവര്‍ഷത്തേക്ക് താല്‍കാലികനിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വേതനം: പ്രതിമാസം 10,000 രൂപ യോഗ്യത : ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങ് പരിജ്ഞാനം. പ്രായ പരിധി : 35 വയസ്. അവസാന തീയതി :  ജൂണ്‍ 25.  ഫോണ്‍. 0474-2794996.

വായ്പാ പദ്ധതി

കരുനാഗപ്പള്ളി താലൂക്കില്‍ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കായി വായ്പാപദ്ധതി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപ വരെ 9.5 മുതല്‍ 11 വരെ ശതമാനം പലിശനിരക്കില്‍ വ്യക്തിഗത വായ്പയായും, വാഹനവായ്പ 15 ലക്ഷം രൂപ വരെ എട്ട് മുതല്‍ ഒമ്പത് വരെ ശതമാനം പലിശനിരക്കിലും ഉദ്യോഗസ്ഥ/വസ്തുജാമ്യത്തില്‍ നല്‍കും.  വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസ്. ഫോണ്‍: 0476 2951037, 6282013846.

വോക്ക് ഇന്‍ ഇന്റര്‍വ്യു

അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിപോഷിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ്  അധ്യാപകരെ   ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കും.   യോഗ്യത:   ബി.എ ഇംഗ്ലീഷ്/ടി.ടി.സി/ഡി.എഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍ ഇംഗ്ലിഷ്. എം.എ ഇംഗ്ലീഷ്, അസാപ്പ് പരിശീലനം, ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  അധികയോഗ്യതയായി പരിഗണിക്കും.   യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം  ജൂണ്‍ 23 രാവിലെ 10ന് തേവള്ളി സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് എച്ച് എസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  ഫോണ്‍:  9539740673.

കോഴ്‌സ് പ്രവേശനം

പോരുവഴി  സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, എം.എ.ഇ.ഇ ട്രേഡുകളിലേക്ക് itiadmissions.kerala.gov.in  മുഖേന അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ 30. ഫോണ്‍: 0476 2910033, 9037848644, 9048566588.

ഐ.ടി.ഐ പ്രവേശനം

ഓച്ചിറ, കുളക്കട, വെട്ടിക്കവല ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   പട്ടികജാതി വിഭാഗക്കാര്‍ക്ക് 80 ശതമാനവും പട്ടിക വര്‍ഗക്കാര്‍ക്ക് 10 ശതമാനവും  മറ്റു വിഭാഗത്തിന് 10 ശതമാനവും  സീറ്റ് സംവരണമുണ്ട്.   അപേക്ഷകള്‍ www.scdd.kerala.gov.in  ല്‍ SCDD ITI ADMISION 2025   ലിങ്കിലൂടെ ജൂലൈ 16 നകം   സമര്‍പ്പിക്കണം.  ഫോണ്‍: 04742794996.

താല്‍ക്കാലിക നിയമനം

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ വിവിധ  അസിസ്റ്റന്റ് പ്രൊഫസര്‍  തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.  തസ്തികകളും, അഭിമുഖ സമയവും യോഗ്യതയും-

  ജൂണ്‍ 23ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്- കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). 24ന് ബിസിനസ് ഇക്കണോമിക്‌സ്-  യു.ജി.സി ചട്ടപ്രകാരമുള്ള  യോഗ്യത. 25ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് -      ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍  ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം.). 26ന്  മാത്തമാറ്റിക്‌സ് -   യു.ജി.സി ചട്ടപ്രകാരമുള്ള  യോഗ്യത. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് - ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍  ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം).

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് കോളജില്‍ ഹാജരാകണം.   വിവരങ്ങള്‍ക്ക് : www.cea.ac.in ഫോണ്‍ - 8547005100.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents