അഞ്ചാലുംമൂട് : കുരീപ്പുഴ ഐക്കര മുക്കിൽ വീട്ടമ്മയുടെ അഞ്ച് പവൻ തൂക്കമുള്ള താലി അടങ്ങിയ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ പ്രതിയെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ഷഫീഖ് (33) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ കുരീപ്പുഴ സ്വദേശിനി പ്രീതാകുമാരിയുടെ സ്വർണമാലയാണ് മോഷണം പോയത്.
ബൈക്കിലെത്തിയ പ്രതി, റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പ്രീതാകുമാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനിടെ ആഘാതത്തിൽ റോഡിലേക്ക് വീണ പ്രീതാകുമാരിക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്.
0 تعليقات