Iklan

Iklan

,

Iklan

Video

കൊല്ലത്ത് മൂന്നരക്കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ

SPECIAL CORRESPONDENT
, Thursday, June 26, 2025 WIB Last Updated 2025-06-26T09:34:10Z


കൊല്ലം : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ മൺറോത്തുരുത്ത് പട്ടം തുരുത്ത് ഭാഗത്ത് നടത്തിയ റെയ്ഡിൽ 3.950 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കിഴക്കേകല്ലട ചിറ്റുമല തെക്ക് മുനമ്പത്ത് വീട്ടിൽ ജിജോ ജേക്കബ്, പള്ളിമൺ ശാസ്താംപൊയ്ക മീയണ്ണൂർ വടക്കിലഴികത്തു വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന പ്രമോദ് എന്നിവർ അറസ്റ്റിലായത്.

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഓപ്പറേഷനിൽ പി.ഒ. ഹരികൃഷ്ണൻ, പി.ഒ. (ഗ്രേഡ്) ജ്യോതി, അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ്, ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents