മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. മലപ്പുറം വെങ്ങര അരിക്കുളത്ത് ആണ് സംഭവം. അപകടത്തിൽ നിന്ന് രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് വിവരം.
ഇന്നലെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാർ വേഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു.
ഈ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു. പിന്നാലെ ഒരാൾ കൂടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിൽ നിന്ന് തെറിച്ചുവീണവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ല.
കാറിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി തെറിച്ചുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
0 Comments