banner

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിൻ്റെ പ്രചാരണം...!, വോട്ടു ചോദിക്കാൻ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍; ഞായറാഴ്ച നിലമ്പൂരിൽ റോഡ് ഷോ

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ എത്തും.

ജൂണ്‍ 15 ന് യൂസുഫ് പഠാന്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്.

നിലമ്പൂരിൽ റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് വിവരം. നിലവിൽ ബഹറാംപൂര്‍ എം പിയാണ് യൂസഫ് പഠാന്‍.

കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ വിജയിച്ചത്.

അതേസമയം, തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹത്തിരക്കുകൾ കാരണം നിലമ്പൂരിലേക്ക് എത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.

മെയ് മൂന്നിന് ജർമ്മനിയിൽ വെച്ചായിരുന്നു മഹുവയുടെ വിവാഹം. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരൻ.

Post a Comment

0 Comments