കൊല്ലം : കടയ്ക്കലിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകൻ പിടിയിൽ. കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിലെ മങ്കാട് ദേശത്ത് സച്ചിൻ നിവാസിൽ സച്ചിൻ (31) ആണ് 1.451 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് എക്സൈസ് റെയ്ഡിൽ അറസ്റ്റിലായത്. കടയ്ക്കൽ മാർക്കറ്റിന് സമീപം സന്ധ്യാസമയങ്ങളിൽ ലഹരിവസ്തുക്കളുടെ കൈമാറ്റവും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് വകുപ്പ് പരിശോധന നടത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു. സംഘത്തിലെ മറ്റുള്ളവർക്കെതിരെയും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നതായി എക്സൈസ് അറിയിച്ചു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സനിൽകുമാർ, ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ബിൻസാഗർ, ശ്രേയസ്, ഉമേഷ്, നിഷാന്ത്, ജെ.ആർ. സാബു തുടങ്ങിയവർ പങ്കെടുത്തു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുന്നു.
0 Comments