കൊല്ലം : കടയ്ക്കലിൽ പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ. വെള്ളാറുവട്ടം സ്വദേശി അഭിജിത്താണ് പോലീസ് പിടിയിലായത്. ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ അഭിജിത്ത് പരിചയപ്പെടുകയും ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ശേഷം അഭിജിത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ പലതവണ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കി.
പീഡനത്തിനിരയായ പെൺകുട്ടി അഗതിമന്ദിരത്തിൽ നിന്നാണ് പഠനം നടത്തി വന്നത്. കഴിഞ്ഞയാഴ്ച പെൺകുട്ടിയെ അഗതി മന്ദിരത്തിൽ നിന്നും കാണാതാവുകയും. കൊല്ലം ഈസ്റ്റ് പോലീസ് മാൻ മിസ്സിംഗ് കേസെടുക്കുകയും ചെയ്തു. വർക്കലയിലെ ബന്ധുവീട്ടിൽ നിന്നുംപെൺകുട്ടിയെ പിന്നീട് കണ്ടെത്തി. പെൺകുട്ടിയെ കൗൺസിലിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്.തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് കടയ്ക്കൽ പോലീസിന് കൈമാറി.പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കടക്കൽ പോലീസ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ കടയ്ക്കൽ വെള്ളാറുവെട്ടത്ത് നിന്ന് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
0 Comments