കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം 1-ൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരന്റെ തലയിൽ, തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തട്ടുറപ്പിച്ചിരുന്ന ലിവർ ഇളകി വീണ് അപകടം.
ഗുരുതരമായി പരിക്കേറ്റ രണ്ടു യാത്രക്കാരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം.നീരാവിൽ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിനിൽ വന്നിറങ്ങി പുറത്തേക്ക് വന്നവർക്കാണ് പരുക്ക്.
ഇന്ന് രാവിലെ നടന്ന ഈ സംഭവത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടകാരണത്തെക്കുറിച്ചും പരിക്കേറ്റ വ്യക്തിയുടെ ആരോഗ്യനിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
0 تعليقات