banner

അഞ്ചാലുംമൂട്ടിൽ പണിമുടക്ക് ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന മദ്യം പിടികൂടി...!, കണ്ടെടുത്തത് ആളൊഴിഞ്ഞ പുരയിടത്തിൽനിന്ന്


അഞ്ചാലുംമൂട് : ദേശീയ പണിമുടക്ക് ദിനത്തിൽ, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന 20 മദ്യക്കുപ്പികൾ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇഞ്ചവിള, പനയം, കാഞ്ഞിരംകുഴി, അമ്പഴവയൽ എന്നിവിടങ്ങളിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. 

പ്രദേശത്ത് അനധികൃത മദ്യവിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പുരയിടത്തിൽനിന്ന് 10 ലിറ്റർ മദ്യശേഖരം പിടിച്ചെടുക്കാനായത്.

പിടിച്ചെടുത്ത മദ്യം കേരള എക്സൈസ് ആക്ട് പ്രകാരം കേസിൽ ഉൾപ്പെടുത്തി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരജ്, ബാലു, എസ്. സുന്ദർ എന്നിവർ പങ്കെടുത്തു. അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.

إرسال تعليق

0 تعليقات