Iklan

Iklan

,

Iklan

Video

അഡീഷണല്‍ സെഷന്‍സ് ജഡ്ജി കോടതിക്കുള്ളില്‍ നിര്‍ത്തിച്ച വനിതാ ഡഫേദാര്‍ കുഴഞ്ഞു വീണു

SPECIAL CORRESPONDENT
, Friday, July 11, 2025 WIB Last Updated 2025-07-11T03:43:02Z

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജീവ് ജയരാജിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കോടതിക്കുള്ളില്‍ നില്‍ക്കുകയായിരുന്ന വനിതാ ഡഫേദാര്‍ കുഴഞ്ഞുവീണു. തലയ്ക്കു പരിക്കേറ്റ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനി പ്രമീളയെന്ന ഡഫേദാറാണ് കുഴഞ്ഞുവീണത്. ചേംബറിനു പുറത്തെ കസേരയില്‍ ഡഫേദാര്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ജഡ്ജി കോടതിക്കുള്ളിലേക്ക് അവരെ വിളിപ്പിച്ചതെന്നാണ് സൂചന.

ആരോഗ്യപ്രശ്‌നമുള്ള ഇവര്‍ കോടതി നടപടികള്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞതോടെ തലകറങ്ങിവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ തലയ്ക്കു മുറിവേറ്റതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി.

ജൂലായ് രണ്ടിന് കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് റാംകൃഷ്ണനെ ഇതേ ജഡ്ജി ഒന്നരമണിക്കൂറോളം കോടതിയില്‍ നിര്‍ത്തിപ്പിച്ചിരുന്നു. എല്ലാദിവസവും കാറില്‍ തിരുവനന്തപുരത്തെ വസതിയില്‍നിന്നു കോടതിയില്‍ എത്തിക്കണമെന്ന ജഡ്ജിയുടെ ആവശ്യം നിരസിച്ചതാണ് രാംകൃഷ്ണനെ ശിക്ഷിക്കാന്‍ കാരണമെന്ന് സംഘടനാനേതാക്കള്‍ പറയുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents