Iklan

Iklan

,

Iklan

Video

കുതിപ്പ് തുടർന്ന് സ്വർണ്ണം...!, സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്, ഇന്നത്തെ വില ഇങ്ങനെ

SPECIAL CORRESPONDENT
, Saturday, July 19, 2025 WIB Last Updated 2025-07-19T07:16:39Z

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 480 രൂപ കൂടി. ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്നലെ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 80 രൂപ മാത്രമായിരുന്നു പവന് കൂടിയത്. തുടർന്നാണ് ഇന്ന വിലയിൽ വലിയ വർധനയുണ്ടായത്. ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 80,032 രൂപയും ​ഗ്രാമിന് 10,004 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,024 രൂപയും ​ഗ്രാമിന് 7,503 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 124 രൂപയും കിലോ​ഗ്രാമിന് 1,24,000 രൂപയുമാണ് വില.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents